ദോഹ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ
ഭാഗമായി ചാലിയാർ ദോഹ എക്കോഫോം 2025 എന്ന പേരിൽ
റെഡ്യൂസ് , റീയൂസ്, റീസൈക്കിൾ
എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി ഖത്തറിലെ
സ്കൂൾ കുട്ടികൾക്കായി കരകൗശല മത്സരം സംഘടിപ്പിച്ചു.
കുട്ടികൾ നിർമ്മിച്ച മോഡലുകൾ
വ്യത്യസ്തതയും ആശയ സമ്പുഷ്ടതയാലും ശ്രദ്ധേയമായി.
നസീം ഹെൽത്ത് കെയർന്റെ
സി എസ് ആർ ഇനിഷ്യറ്റീവ് ആയ നസീം ഹ്യൂമൻസുമായി സഹകരിച്ചു നടന്ന എക്കോഫോം മത്സര പരിപാടിയുടെ
ഉദ്ഘാടന കർമ്മം ഐ.സി.സി എം സി മെമ്പർ അനു ശർമ്മ
നിർവഹിച്ചു.
ചാലിയാർ ദോഹ വുമൺസ് വിങ്ങ്
പ്രസിഡന്റ് മുഹ്സിന സമീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ട്രഷറർ ഷാന ആബിദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷെർഹാന നിയാസ് നന്ദിയും പറഞ്ഞു.
മത്സരാർത്ഥികൾക്കും,
പരിപാടി വീക്ഷിക്കാൻ എത്തിയവർക്കും,
നസീം ഹെൽത്ത് കയർ ലീഡ് ക്വാളിറ്റി ഹെൽത്ത് ആൻഡ് സേഫ്റ്റി ഷെമി
ആഷിം സിപിആർ അവയർനസ്സ് ക്ലാസ്സ് നടത്തി .
തുടര്‍ന്ന് നടന്ന മത്സരത്തിൽ
ദോഹയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിധികർത്താക്കളായ സജീവ് കൃഷ്ണൻ,
വർഷ സൈനേഷ് , റോഷ്‌നി
കൃഷ്ണൻ എന്നിവർ ചേർന്ന് മൂല്യ നിർണ്ണയം നടത്തി വിജയികളെ കണ്ടെത്തി.
ജോയൽ ഇഷ്വാൻ ( ഐഡിയൽ ഇന്ത്യൻ
സ്കൂൾ) ഒന്നാം സ്ഥാനവും, ഫാത്തിമ ഷിബില( ഐഡിയൽ ഇന്ത്യൻ സ്കൂൾ) രണ്ടാം സ്ഥാനവും, അനും
മൻസൂർ( ഐഡിയൽ ഇന്ത്യൻ സ്കൂൾ) മൂന്നാം സ്ഥാനവും
കരസ്ഥമാക്കി.
വൈകിട്ട് നടന്ന പരിസ്ഥിതി
ദിനാചരണ പരിപാടിയിൽ വൺ എർത്ത്,
വൺ ചാൻസ് ഔർ ന്യൂ നോർമൽ ഫോർ സസ്‌റ്റൈനബിൾ ഫ്യൂച്ചർ എന്ന വിഷയത്തിൽ ഡോ. നയീം മുള്ളുങ്ങൽ പരിസ്ഥി ദിന സന്ദേശം നൽകി
സംസാരിച്ചു. സമാപന ചടങ്ങിൽ ചാലിയാർ ദോഹ വൈസ് പ്രസിഡന്റ് റഷീദ് അലി പോത്ത്കല്ല്
അധ്യക്ഷത വഹിച്ചു, ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖുസ്സലാം സ്വാഗതവും പറഞ്ഞു.
നസീം ഹെൽത്ത് കെയർ സി എസ് ആർ ഇനിഷ്യറ്റീവായ
നസീം ഹ്യൂമാൻസ് പ്രസിഡൻ്റ് ഡോ. സമ്പത്ത് , ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡന്റ് വി.സി മഷൂദ് തിരുത്തിയാട് എന്നിവർ
ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.
ഒന്നാം സ്ഥാന വിജയിക്ക്
നസീം ഹെൽത്ത് കെയർ അസിസ്റ്റന്റ് ജനറൽ മാനേജർ റിഷാദ് പികെ സമ്മാനം നൽകി.
വിധികർത്താക്കൾക്കുള്ള
മെമന്റോ ചാലിയാർ ദോഹ സെക്രട്ടറി അബ്ദുറഹ്മാൻ മമ്പാട് ,
മുജീബ് ചീക്കോട്, എംസി ഭാരവാഹി അഷ്‌റഫ് പി എന്നിവർ ചേർന്ന് നൽകി. സുസ്ഥിരതയെ കുറിച്ചുള്ള
വിഷയത്തിൽ സംസാരിച്ച ഡോ, നയീം മുള്ളുങ്ങലിന് ചാലിയാർ ദോഹ ട്രെഷറർ അബ്ദുൽ അസീസ് മെമെന്റോ നൽകി. മുഖ്യ സ്പോൺസർ നസീം ഹ്യൂമൻസ്നു ചാലിയാർ ദോഹ ചീഫ് അഡ്വൈസർ സമീൽ
അബ്ദുൽവാഹിദ് ഉപഹാരംനൽകി.
ചാലിയാർ ദോഹ വുമൺസ് വിങ്
എക്സിക്യൂട്ടീവ് മെംബേഴ്സ് ഫെമിന സലീം,
ഫെബി, ശബാന,ഡോ. അശീഖ,റിസാന,സിഫാന,ഫൗസിയ, ഇബ്തിസം, റിംഷിദ എന്നിവർ ചേർന്ന് സമ്മാന വിതരണവും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.
ട്രഷറർ അസീസ് ചെറുവണ്ണൂർ നന്ദി അർപ്പിച്ചു സംസാരിച്ചു.