അറേബ്യയിൽ വിസിറ്റ് വിസ ഓൺലൈനായി പുതുക്കുന്ന സംവിധാനം വീണ്ടും നിലവിൽ വന്നു. ഏതാനും മാസങ്ങളായി ലഭ്യമല്ലാതിരുന്ന സേവനമാണ് ഇന്ന് രാവിലെ മുതൽ വീണ്ടും നിലവിൽ വന്നത്. നേരത്തെ മൾട്ടിപ്പിൾ റീ എൻട്ര വിസ ഉള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായി. ഇതേവരെ ഈ സേവനം ലഭ്യമായിരുന്നില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി
വിസ പുതുക്കേണ്ടവർ മറ്റു രാജ്യങ്ങളിൽ പോയാണ് വിസ പുതുക്കി തിരിച്ചുവന്നിരുന്നത്. ഹജ്
സേവനങ്ങളുടെ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന് വേണ്ടി വിസ സർവീസുകളിൽ ചില നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് വിസിറ്റ് വിസ പുതുക്കുന്നതും ഓഫ് ലൈൻ വഴിയാക്കിയത്.
ഈ നിയന്ത്രണം എടുത്തു കളഞ്ഞത്
ആയിരകണക്കിന് പ്രവാസികൾക്ക് ആശ്വാസമായി. മറ്റു രാജ്യങ്ങളിൽ നേരിട്ടു പോയി വിസ പുതുക്കി
തിരിച്ചുവരുന്നത് മലയാളികളടക്കമുള്ള നിരവധി പ്രവാസികൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു.
ജോർദാൻ,
ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രവാസികൾ വിസ പുതുക്കാനായി
യാത്ര ചെയ്തിരുന്നത്.
സൗദി അറേബ്യയിലേക്കുളള
മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ക്കുള്ള അപേക്ഷകള്‍ ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങള്‍
ജൂണ്‍ 16 മുതല്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിൽ മൾട്ടിപ്പ്ൾ എൻട്രി വിസ ലഭിക്കുന്നവർക്കും
ഇനി മുതൽ ഓൺലൈനിൽ വിസ കാലാവധി ദീർഘിപ്പിക്കാനാകും.
കഴിഞ്ഞ ഫെബ്രുവരിയിലാണ്
365 ദിവസത്തിന്റെ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ വിഎഫ്എസിന്റെ വെബ്‌സൈറ്റില്‍ നിന്ന്
അപ്രത്യക്ഷമായത്. ഇതോടെ സൗദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ വിസയെടുത്തവര്‍ക്കെല്ലാം സിംഗിള്‍
വിസകളാണ് ലഭിച്ചിരുന്നത്. ഇത്കഴിഞ്ഞ ദിവസം മുതൽ മൾട്ടിപ്ൾ എൻട്രി വിസയായി ലഭിക്കുന്നുണ്ട്.
നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ അപോയിന്‍മെന്റെടുക്കാന്‍
സാധിക്കുന്നുണ്ട്..