ദോഹ: 2027ലെ ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (IDF) ലോക പ്രമേഹ കോൺഗ്രസ് ആതിഥേയത്വം വഹിക്കാൻ ഖത്തറിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഖത്തർ ടൂറിസം പുറത്തിറക്കിയ പ്രസ്തവനയിലാണ് 2027ലെ ലോക പ്രമേഹ കോൺഗ്രസിന് ഖത്തർ ആതിഥേയത്വം വഹിക്കുന്ന കാര്യം അറീയിച്ചത്. 2025ലെ സമ്മേളനത്തിന്റെ ഭാഗമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, വിസിറ്റ് ഖത്തർ എന്നിവയുടെ പിന്തുണയോടെ ഖത്തർ ഡയബറ്റിസ് അസോസിയേഷൻ സംയുക്തമായാണ് ബിഡ് നയിച്ചതെന്ന് ഖത്തർ ടൂറിസം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
2027 ൽ നടക്കാനിരിക്കുന്ന സമ്മേളനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി, ബിസിനസ് പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സുപ്രധാന ലക്ഷ്യസ്ഥാനമായി ഖത്തറിനെ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര പ്രമേഹ ഫെഡറേഷന്റെ സംഘാടകരുമായി ചർച്ചകൾ ആരംഭിക്കുന്നതിനുമായി ബാങ്കോക്കിൽ നടന്ന സമ്മേളനത്തിൽ ഖത്തർ പ്രതിനിധി സംഘം പങ്കെടുത്തു.