ഖത്തറിലെ മനോരമ മുൻലേഖിക ശ്രീദേവി ജോയിയുടെ ഭർത്താവ് ജോയ് മാത്യു വാഹനാപകടത്തിൽ മരിച്ചു
ഖത്തറിലെ മനോരമ മുൻലേഖിക ശ്രീദേവി ജോയിയുടെ ഭർത്താവ് ജോയ് മാത്യു വാഹനാപകടത്തിൽ മരിച്ചു

ദോഹ: ഇന്ന് പുലർച്ചെ ഖത്തറിലെ ഷഹാനിയായിൽ ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം വൈക്കം സ്വദേശി  മരിച്ചു. ​ ദുഖാൻ ഹൈവേയിലുണ്ടായ അപകടത്തിൽ വൈക്കം -ചെമ്മനത്തുകര ഒഴവൂർ വീട്ടിൽ  ജോയ് മാത്യു (48) ആണ് മരിച്ചത്. ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്ന ശ്രീദേവി ജോയിയുടെ  (മലയാള മനോരമ-കോട്ടയം)  ഭർത്താവാണ്. പിതാവ്: മാത്യൂ. മാതാവ് തങ്കമ്മ മാത്യൂ. 13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.

ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി മടങ്ങി വരും വഴി പുലർച്ചെ മൂന്ന് മണിയോടെ  ദുഖാൻ റോഡിൽ വെച്ച് ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം. ഇൻഡസ്ട്രിയൽ ഏരിയ ഹമദ്മെ ഡിക്കൽ കോപറേഷൻ (ഹസം മിബൈരിക് ജനറൽ)  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കും.

Related News

Quick Links

© Rehaab Media Online. All Rights Reserved.