Photo: AFP
അൽഖോർ , ഖത്തർ : കെഎംസിസി
ഖത്തർ അൽഖോർ
ഏരിയ കെഎംസിസി കമ്മിറ്റി വനിതാ വിങ്ങുമായി സഹകരിച്ചു അൽഖോർ
നാഷണൽ കിൻഡർഗാർട്ടൻ
സ്കൂളിൽ നടത്തിയ സമൂഹ നോമ്പ് തുറ "മൗസിം അൽ ഖൈർ 2025"
സ്ത്രീകൾ ഉൾപ്പടെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കെഎംസിസി സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി സലിം നാലകത്ത് പൊതുസമ്മേളനം ഉൽഘാടനം ചെയ്തു.
മരണപ്പെട്ട സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസയെ അദ്ദേഹം അനുസ്മരിച്ചു
. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെഷൻ പ്രശസ്ത കൺസൽട്ടൻറ് സൈക്കോളജിസ്റ്
ഹനീഫ ഹുദവിയും റമദാൻ പ്രഭാഷണം മോട്ടിവേഷണൽ
സ്പീക്കർ ഹക്കീം ഹുദവിയും നിർവ്വഹിച്ചു,
ലഹരി നിർമ്മാർജ്ജനം ചെയ്യാനുള്ള
സന്നദ്ധ പ്രവർത്തകരുടെ
സത്യപ്രതിജ്ഞ ഇഫ്താർ സംഗമം മികവുറ്റതാക്കി
.വിവിധ സംഘടനാ പ്രതിനിധികൾ, സംസ്ഥാന കെഎംസിസി നേതാക്കൾ ,
സംസ്ഥാന വനിതാകമ്മിറ്റി ഭാരവാഹികൾ , സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു . പരിപാടിക്ക് ഹംസ ഉള്ളിയത്ത് ,
സിദ്ധീഖ് വി , ഷംസുദ്ധീൻ ചെമ്പൻ , പ്രശാന്ത് കോട്ടക്കൽ , അബ്ദുൽ റഹ്‌മാൻ ചേളാരി ,
അബ്ദുൽ അസീസ് കണച്ചേരി , അബ്ദുൽ റസാഖ് ,
നൂറുദ്ധീൻ , മുർഷിദ് ,
അഫ്സൽ ഹംസ , ഇല്യാസ് കുഞ്ഞിമോൻ ,ഫിറോസ് ,ജൗഹർ ,ബഷീർ, ഡോ. നിഷ ഫാത്തിമ ഷംസുദ്ധീൻ ,നൗഷിബാ ഷാഫി , ലൈല ഹംസ , റഫ്നീത അഷ്‌കർ ,സുബിന
ലത്തീഫ് ,മെഹ്റുന്നിസ ബഷീർ ,നജ്മ നൂറുദ്ധീൻ
,ഫസലു മുജീബ് ,തസ്‌നീം നിസ്സാം,
ഷംലത്ത് ബഷീർ നേതൃത്വം നൽകി
.