പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി
പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം രണ്ടായി

തൃശ്ശൂർ: പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരണം. തൃശൂർ സെൻ്റ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ ഗ്രേസ്.

പട്ടിക്കാട് സ്വദേശിനി അലീന അർധരാത്രിയോടം മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട പട്ടിക്കാട് സ്വദേശിനി എറിൻ (16) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്.

Quick Links

© Rehaab Media Online. All Rights Reserved.