സഫാരിയുടെ പുതിയ ഔട്ട്ലെറ്റ് ഷഹാനിയയിൽ പ്രവർത്തനം ആരംഭിച്ചു
സഫാരിയുടെ പുതിയ ഔട്ട്ലെറ്റ് ഷഹാനിയയിൽ പ്രവർത്തനം ആരംഭിച്ചു

സഫാരി ഹൈപ്പർമാർക്കറ്റിന്റെ ഒമ്പതാമത് ഔട്ട്ലെറ്റ്  ഖത്തറിലെ  ഷഹാനിയയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു.സഫാരി  ഗ്രൂപ്പ് ഓഫ്  കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, മുഖ്യാതിഥി ഷഹാനിയ ഡയറക്ടർ ഓഫ് ഹെൽത്ത് ഇൻസ്പെക്ഷന്സ് മിസ്റ്റർ മുബാറക് അൽ ഹജ്‌രി,സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറൽ മാനേജർ ശ്രീ സുരേന്ദ്രനാഥ്, അസിസ്റ്റന്റ് ജനറൽ മാനേജർ– (പബ്ലിക് റിലേഷൻസ്) മിസ്റ്റർ തമർ എൽ സെയിദ്, എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. സഫാരി മാനേജ്‌മന്റ് പ്രതിനിധികളും, ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 



 

ഉപഭോക്താക്കളുടെ സൗകര്യാർത്ഥം 24 മണിക്കൂറും ഷഹാനിയയിലെ ഔട്ട്ലെറ്റ് തുറന്നു പ്രവർത്തിക്കുമെന്ന് സഫാരി ഗ്രൂപ്പ് അറിയിച്ചു. കൂടാതെ വിസിറ്റ് ആന്റ് വിൻ പ്രമോഷനിലൂടെ യാതൊരുവിധ പർച്ചേസും കൂടാതെ തന്നെ  സഫാരി ഔട്ട്ലെറ്റ് സന്ദർശിക്കുന്ന ആർക്കും യാതൊരുവിധ പർച്ചേസും കൂടാതെ സൗജന്യമായി ലഭിക്കുന്ന കൂപ്പണിലൂടെ 2 ഷെവർലെ കാപ്റ്റിവ 2025 മോഡൽ കാറുകൾ സമ്മാനമായി ലഭിക്കുന്നതിനുള്ള അവസരമാണ് സഫാരി ഒരുക്കിയിരിക്കുന്നത്  . 2026 ഓഗസ്റ്റ് 3 മുതൽ നവംബർ 4 വരെ നീണ്ടുനിൽക്കുന്ന ഈ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് 2026 സെപ്റ്റംബർ 17-ന് ലോജിസ്റ്റിക് വില്ലേജിലെ സഫാരി ഔട്ട്ലെറ്റിലും രണ്ടാമത്തെ നറുക്കെടുപ്പ് നവംബർ 5-ന് ഷഹാനിയയിലെ പുതിയ ഔട്‌ലെറ്റിലും വച്ച് നടക്കുന്നതാണ്.




Related News

Quick Links

© Rehaab Media Online. All Rights Reserved.