ഖത്തറിൽ ചുവടുറപ്പിച്ച് നെസ്റ്റോ; 152-ാമത് ഔട്ട്‌ലെറ്റ് അൽ ഗറാഫയിൽ തുറക്കുന്നു
ഖത്തറിൽ ചുവടുറപ്പിച്ച് നെസ്റ്റോ; 152-ാമത് ഔട്ട്‌ലെറ്റ് അൽ ഗറാഫയിൽ തുറക്കുന്നു

ദോഹ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഖത്തർ വിപണിയിലേക്ക് പ്രവേശിക്കുന്നു. രാജ്യത്തെ നെസ്റ്റോയുടെ ആദ്യ ഹൈപ്പർമാർക്കറ്റ് ഓഗസ്റ്റ് 19 ബുധനാഴ്ച വൈകിട്ട് നാലിന് അൽ ഗറാഫയിലെ ഓൾഡ് പാസ്‌പോർട്ട് ഓഫീസ് ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കും. ഖത്തറിലെ ഉപഭോക്താക്കൾക്ക് നെസ്റ്റോയുടെ വിപുലമായ ഷോപ്പിങ് അനുഭവം പരിചയപ്പെടുത്തുന്ന പുതിയ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.



ഖത്തറിലെ ആദ്യ ശാഖ എന്നതിനൊപ്പം ആഗോളതലത്തിൽ നെസ്റ്റോയുടെ 152-ാമത് ഔട്ട്‌ലെറ്റ് എന്ന പ്രത്യേകതയും അൽ ഗറാഫയിലെ പുതിയ ഹൈപ്പർമാർക്കറ്റിനുണ്ട്. ‘Qatar Meets Nesto’ എന്ന പ്രമേയത്തിൽ നടക്കുന്ന ഉദ്ഘാടനം നെസ്റ്റോയുടെ രാജ്യാന്തര വിപുലീകരണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാകും. പുതിയ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രാൻഡിന്റെ വളർച്ചയിൽ ഖത്തർ പ്രവേശനം നിർണായക ചുവടുവെപ്പാണ്.

ഭക്ഷ്യവസ്തുക്കൾ, ഫ്രഷ് ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, ദൈനംദിന ആവശ്യസാധനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി വിപുലമായ ഉൽപ്പന്നനിര ഒരേ കുടക്കീഴിൽ ലഭ്യമാക്കി സമഗ്രമായ ഷോപ്പിങ് അനുഭവം ഒരുക്കുകയാണ് പുതിയ ഹൈപ്പർമാർക്കറ്റിലൂടെ നെസ്റ്റോ ലക്ഷ്യമിടുന്നത്. വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും അൽ ഗറാഫ ഔട്ട്‌ലെറ്റിന്റെ പ്രധാന ആകർഷണങ്ങളാകുമെന്നാണ് പ്രതീക്ഷ.

ഖത്തറിലെ എല്ലാ ഉപഭോക്താക്ക ളെയും  ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമാകാൻ നെസ്റ്റോ ക്ഷണിക്കുകയാണ്. 152 ഔട്ട്‌ലെറ്റുകൾ എന്ന ആഗോള നേട്ടം ആഘോഷിക്കുന്നതിനൊപ്പം ഖത്തറിൽ പുതിയൊരു റീട്ടെയിൽ യാത്രയ്ക്കും നെസ്റ്റോ തുടക്കം കുറിക്കുകയാണ്. അൽ ഗറാഫയിലെ ആദ്യ ശാഖയുടെ വരവോടെ രാജ്യത്തെ റീട്ടെയിൽ മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള പുതിയ അധ്യായമാണ് നെസ്റ്റോ തുറക്കുന്നത്.

Join on Rehaab Online WhatsApp Group (Click here to join the group)

Related News

Quick Links

© Rehaab Media Online. All Rights Reserved.