ദോഹ: ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വൈവിധ്യവും ഗുണനിലവാരവും പാരമ്പര്യവും ആഗോള സ്വീകാര്യതയും ആഘോഷമാക്കി ഗ്രാൻഡ് മാൾ സംഘടിപ്പിക്കുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ’ ക്യാമ്പയിന് ഖത്തറിൽ തുടക്കമായി. ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ശാഖകളിലുടനീളം സംഘടിപ്പിക്കുന്ന ക്യാമ്പയിൻ പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ വിപുലമായ ഉൽപ്പന്നങ്ങൾ പരിചയപ്പെടാനും മികച്ച ഓഫറുകളിൽ സ്വന്തമാക്കാനും ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നു.
ഖത്തറിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം, ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഗ്രാൻഡ് മാൾ ജനറൽ മാനേജർ അജിത് കുമാർ, സി.ഇ.ഒ നിതിൽ, സി.ഒ.ഒ ഹരീഷ്, സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങൾ, ജീവനക്കാർ, ഉപഭോക്താക്കൾ തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാനീയങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, സ്റ്റേഷനറി തുടങ്ങി വിവിധ നോൺ-ഫുഡ് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ക്യാമ്പയിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഒരിടത്ത് പരിചയപ്പെടുന്നതിനൊപ്പം ആകർഷകമായ ഓഫറുകളിൽ വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ രുചി, പാരമ്പര്യം, ഗുണനിലവാരം, വൈവിധ്യം എന്നിവ ഖത്തറിലെ ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്തറിയാനുള്ള വേദിയായാണ് ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 13 മുതൽ 16 വരെ ഖത്തറിലെ എല്ലാ ഗ്രാൻഡ് മാൾ, ഗ്രാൻഡ് എക്സ്പ്രസ് ഔട്ട്‌ലെറ്റുകളിലും ‘മെയ്ഡ് ഇൻ ഇന്ത്യ’ ക്യാമ്പയിൻ നടക്കും. പ്രത്യേക ക്യാമ്പയിന്റെ ഭാഗമാകാൻ ഖത്തറിലെ എല്ലാ ഉപഭോക്താക്കളെയും ഗ്രാൻഡ് മാൾ സ്വാഗതം ചെയ്തു.
Follow Rehaab Online Instagram for More Updates (Click here)