അബുഹമൂര്‍ മര്‍സാ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മെഗാ ഡ്രോ വിജയികളെ പ്രഖ്യാപിച്ചു ; 100 ഭാഗ്യശാലികള്‍ക്ക് 43 ഇഞ്ച് ടിവി സമ്മാനം
അബുഹമൂര്‍ മര്‍സാ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മെഗാ ഡ്രോ വിജയികളെ പ്രഖ്യാപിച്ചു ; 100 ഭാഗ്യശാലികള്‍ക്ക് 43 ഇഞ്ച് ടിവി സമ്മാനം

ദോഹ: അടുത്തിടെ ഉദ്ഘാടനം ചെയ്ത അബുഹമൂര്‍ അബുഹമൂര്‍ മര്‍സാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ‘ബൈ ആന്‍ഡ് വിന്‍’ എന്ന പേരില്‍ സംഘടിപ്പിച്ച മെഗാ ഡ്രോയുടെ വിജയികളെ പ്രഖ്യാപിച്ചു. ഉൽഘാടനത്തിന്റെ ഭാഗമായി നടന്ന ഈ പ്രത്യേക പ്രമോഷന്‍ വലിയ വിജയമായിരുന്നു.


100 ഭാഗ്യശാലികളെയാണ് മര്‍സാ ഹൈപ്പര്‍ മാര്‍ക്കറ്റ് അബുഹമൂര്‍ ബ്രാഞ്ചില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്തത്. ഡ്രോയുടെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി ഖത്തര്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, മര്‍സ മാനേജ്മെന്റിന്റെ ഉന്നത പ്രതിനിധികള്‍, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ജൂണ്‍ 19-ന് നടക്കാനിരിക്കുന്ന മര്‍സാ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ വണ്‍ മന്ത് സെലിബ്രേഷന്‍ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട ഓരോ വിജയിക്കും 43 ഇഞ്ച് ഇമ്പെക്സ് LED ടെലിവിഷനുകള്‍ സമ്മാനമായി കൈമാറും. സമ്മാനദാന ചടങ്ങ് മര്‍സയുടെ അബുഹമൂര്‍ ബ്രാഞ്ചില്‍ നടക്കും.

ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും ഈ വിജയം സാധ്യമായതിന് പിന്നിലുണ്ടെന്നും, ഭാവിയില്‍ ഇനിയും ഇത്തരത്തിലുള്ള ആകര്‍ഷകമായ നിരവധി ഓഫറുകളുമായി മുന്നോട്ടു പോകുമെന്നും മാനേജ്മെന്റ് അറിയിച്ചു.

മികച്ച സേവനവും വിലക്കുറവുള്ള ഉത്പന്നങ്ങളും ഉപഭോക്താക്കളുടെ മനസ്സുകളിലെത്തി മര്‍സാ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇതിനകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. 

Related News

Quick Links

© Rehaab Media Online. All Rights Reserved.