ദോഹ: മാര്‍ത്തോമ കോളേജ് അലുംനി (MTCA) ഖത്തര്‍ ചാപ്റ്റർ വാര്‍ഷികാഘോഷവും കുടുംബസംഗമവും നടത്തി. സിഗനേച്ചർ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്നപരിപാടിയിൽ QFM 98.6 റേഡിയോ മാനേജര്‍ നൗഫൽ അബ്ദുറഹ്മാന്‍ മുഖ്യഥിതിയായിരുന്നു. MTCA ഖത്തര്‍ ചാപ്റ്റർ പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജേക്കബ് എം മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
അലുംനി പേട്രൺ രാജു മാത്യു മുൻ പേട്രൺ ജോർജ് മാത്യു എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. അലുംനി വൈസ് പ്രസിഡന്റ് ഷീല സണ്ണി സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി സിബു എബ്രഹാം നന്ദിയും പറഞ്ഞു. ഗിരിൻ വർഗീസ് ജോർജ്, ഷിജിൻ സൈമണും ഷീൻ സൈമണും വിവിധ ഭാഷാ ഗാനങ്ങൾ ആലപിച്ചു.
“ഡൗൺ ദ മെമ്മറി ലെയ്ന്‍” എന്ന വീഡിയോയും പ്രദർശിപ്പിച്ചു. അലുംനി അംഗങ്ങളും അവരുടെകുടുംബാംഗങ്ങളും ചേർന്ന് ജൂനിയര്‍ ഡാന്‍സ്, ഫോക് സോങ് & സീനിയര്‍ ഡാന്‍സ് എന്നി പരിപാടികൾ അവതരിപ്പിച്ചു.