ദോഹ, ഖത്തർ: സാമൂഹികക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന നസീം ഹെൽത്ത് കെയറിന്റെ സന്നദ്ധസംഘടനയായ "നസീം ഹ്യൂമൻസ്" സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു. നസീം ഹ്യൂമൻസ് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പിന്റെ ഭാഗമായി ആളുകളിൽ നിന്നുണ്ടായ പ്രതികരണങ്ങൾ നസീം ഹ്യൂമൻസിന്റെ സാമൂഹ്യസന്നദ്ധതയെയും, പൗരപ്രതിബദ്ധതയെയും വീണ്ടും ഉയർത്തിപ്പിടിക്കുകയാണ് ചെയ്തത്.
ക്യാമ്പിന്റെ തുടക്കത്തിൽ ലഭിച്ച രജിസ്ട്രേഷനുകളിലൂടെ എണ്ണം സമൂഹത്തിലെ മനുഷ്യസ്നേഹത്തിന്റെ സാന്നിധ്യമാണ് ചൂണ്ടിക്കാണിച്ചത്. അതിജീവനത്തിനായുള്ള ഈ നിർണായക ശ്രമത്തിൽ, ഏകദേശം 200 വ്യക്തികൾ രക്തം ദാനം നൽകിക്കൊണ്ട് ഈ ക്യാമ്പിൽ പങ്കെടുത്തു.
നസീം ഹ്യൂമൻസ് സന്നദ്ധ പ്രവർത്തകരുടെയും ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ നിന്നുള്ള പതിനേഴ് സ്റ്റാഫുകളുടെയും തളരാത്ത പ്രവർത്തനങ്ങളാണ് ഈ പരിപാടിയുടെ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ചത്. ക്യാമ്പ് നടത്തുന്നതിനായി നസീം ഹ്യൂമൻസ് സന്നദ്ധപ്രവർത്തകർ പകലും രാത്രിയും ഒരുപോലെ അധ്വാനിക്കുകയുണ്ടായി.
നസീം ഹെൽത്ത് കെയറിന്റെ നിരന്തരമായ സാമൂഹികക്ഷേമ പദ്ധതികളിൽ ഏറ്റവും പുതിയ ചുവടുവയ്പ്പായിരുന്നു നസീം ഹ്യൂമൻസ് നടത്തിയ ഈ രക്തദാന ക്യാമ്പ്. സമൂഹത്തിലെ അത്യാവശ്യങ്ങളും അടിയന്തര ഘട്ടങ്ങളും തിരിച്ചറിഞ്ഞ് സന്നദ്ധതയും കരുണയും പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ഈ പ്രവർത്തനരീതി, ഖത്തർ സി.എസ്.ആർ. സമിറ്റ് 2025-ൽ 'ബെസ്റ്റ് സി.എസ്.ആർ. ഇനിഷ്യേറ്റീവ് ഇൻ ഹെൽത്ത് കെയർ' എന്ന ബഹുമതി നേടാനും നസീം ഹ്യൂമൻസിനെ സഹായിച്ചു.