ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.സി.സി മുംബൈ ഹാളിൽ 'പ്രകാശ സ്മരണ' അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
മലപ്പുറം ജില്ലാ പ്രസിഡന്റ് സന്ദീപ് ഗോപിനാഥ് അധ്യക്ഷത വഹിച്ച
യോഗത്തിൽ ഐ.സി.സി പ്രസിഡന്റ് ശ്രീ എ.പി. മണികണ്ഠൻ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു,.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ
അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ആഷിക് തിരൂർ സ്വാഗതവും വിനോദ് പുത്തൻവീട്ടിൽ
മോഡറേറ്ററായ അനുസ്മരണ സമ്മേളനത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ
തുവരിക്കൽ, ട്രഷറർ ഈപ്പൻ തോമസ്. ഇൻകാസ് ഖത്തർ നേതാക്കളായ ജോപ്പച്ചൻ തെക്കേക്കൂറ്റ്
,കെ വി ബോബൻ ,കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സവാദ് വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി
ഭാരവാഹികളായ ഷിബു സുകുമാരൻ, അഷ്‌റഫ് നന്നമുക്ക്, മുനീർ പള്ളിക്കൽ, ഷമീർ പുന്നൂരാൻ,
അബ്ദു റഹൂഫ് മങ്കട ,യൂത്ത് വിംഗ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ദീപക് ചുള്ളിയിൽ, ഇൻകാസ്
ഖത്തർ വനിതാ വിങ് ആക്ടിങ് പ്രസിഡന്റ് ആശ ജെറ്റി
,ഐ വൈ
സി ഖത്തർ വൈസ് ചെയർമാൻ ശിഹാബ് നരണിപ്പുഴ
,ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷറഫുദീൻ നന്നമുക്ക്,
സെക്രട്ടറി സിജോ നിലമ്പൂർ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് വാഴക്കാട് ജനറൽ സെക്രട്ടറിമാരായ
ഷംസീർ കാളച്ചാൽ. സലിം എരമംഗലം ,സെൻട്രൽ കമ്മിറ്റി അംഗമായ സി എ സലാം, യൂത്ത് വിങ് ഭാരവാഹി
നബീൽ കാളികാവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
ജില്ലാ കമ്മിറ്റി ട്രഷറർ സിദ്ധിഖ് ചെറുവല്ലൂർ നന്ദി പറഞ്ഞു. പ്രിയപ്പെട്ട അഡ്വ. വി വി പ്രകാശിന്റെ രാഷ്ട്രീയജീവിതവും, സാമൂഹിക ഇടപെടലുകളും, കാഴ്ചപ്പാടുകളും ഓർമ്മിക്കുന്ന തരത്തിലുള്ള വീഡിയോ പ്രദർശനവും ശ്രദ്ദേയമായി.