ദോഹ: ലോക ആരോഗ്യ ദിനാഘോഷങ്ങളുടെ ഭാഗമായി നസീം ഹെൽത്ത് കെയർ ഖത്തറിലുടനീളമുള്ള നിരവധി ബ്രാഞ്ചുകളിലായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നാലായിരത്തിലധികം ജനങ്ങൾക്കായി സൗജന്യ കൺസൾട്ടേഷനും ചികിത്സാ പരിശോധനകളും ലഭ്യമാക്കി.
നസീം ഹെൽത്ത് കെയറിന്റെ പൂർണ്ണമായ സാമൂഹിക ക്ഷേമത്തിന് വേണ്ടിയുള്ള ഉറച്ച അർപ്പണബോധത്തെയാണ് ഈ സംരംഭത്തിലൂടെ ആധാരമാക്കുന്നത്. വീടിന് തുല്യമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പ്രൊഫഷണൽ ഡോക്ടേഴ്സിന്റെ സഹായത്തോടെ ഒരുക്കുന്ന മികച്ച ചികിത്സാ രീതികളാണ് നസീം ഹെൽത്ത് കെയറിന്റേത്. സി റിംഗ്, വക്ര, റെയ്യാൻ, അൽ ഖോർ, മുംതാസ, അസീസിയ എന്നിങ്ങനെ ആറ് കേന്ദ്രങ്ങളിലായി നടന്ന ക്യാമ്പുകളിൽ ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട ബോധവൽക്കരണവും ജനങ്ങൾക്കായി സംഘടിപ്പിച്ചു.
"ഹെൽത്ത് കെയർ എന്നത് എല്ലാവർക്കും ഒരുപോലെ ലഭ്യമാക്കുന്നതിനോടൊപ്പം ആരോഗ്യത്തിലേക്കുള്ള ആദ്യ ചുവട് വയ്ക്കാൻ കഴിയാതെ നിൽക്കുന്ന ഓരോരുത്തരേയും അതിനായി സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം" എന്ന് ജനറൽ മാനേജർ സ്ട്രാറ്റജി, ഡോ. മുനീർ അലി ഇബ്രാഹിം പറഞ്ഞു. "ഏതൊരു ഹെൽത്ത് കെയറും ഒരു വീടിന് തുല്യമായി പ്രവർത്തിച്ചു തുടങ്ങുമ്പോഴാണ് ജനങ്ങൾ കൂടുതൽ വിശ്വാസമർപ്പിക്കുന്നത് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ക്യാമ്പുകളിൽ പങ്കെടുത്ത ജനങ്ങളുടെ എണ്ണവും അവരുടെ പ്രതികരണങ്ങളും,” എന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു സംരംഭം നസീമിനെ വീണ്ടും സാമൂഹിക ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും നെടുംതൂണായി പ്രഖ്യാപിക്കുന്നതിനോടൊപ്പം നൂറായിരം ജനങ്ങളെ നസീമിന്റെ രോഗി കേന്ദ്രീകൃത ചികിത്സാ രീതികളെ പുതുതായി പരിചയപ്പെടുത്തുകയും ചെയ്തു.
മികച്ച ക്ലിനിക്കൽ സംവിധാനങ്ങൾക്കൊപ്പം സ്റ്റാൻഡേർഡൈസ്ഡ്
ചികിത്സാ പ്രോട്ടോകോളുകൾ, ഡിജിറ്റൽ ഹെൽത്ത് റെക്കോർഡ് സിസ്റ്റങ്ങൾ, സ്ഥിരമായ സ്റ്റാഫ്
പരിശീലനം, ഇൻഫെക്ഷൻ കൺട്രോൾ രീതികൾ എന്നിവയുടെ സഹായത്തോടെ രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന
ഏറ്റവും മികച്ച ചികിത്സാ രീതികളാണ് നസീം ഹെൽത്ത് കെയറിന്റെ പ്രത്യേകതകൾ.