പാലക്കാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരനും പാലക്കാട് ആലത്തൂർ സ്വദേശിയുമായ അർഷാദ് (26) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മെസ്സില ലുലു ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അർഷദ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചു.

ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

അർശാദിന്റെ ജനാസ നമസ്കാരം മിസൈമീർ മസ്ജിദിൽ മഗ്‌രിബ് നമസ്കാരത്തിന് ശേഷം നടന്നു. ലുലു ഗ്രൂപ്പിന്റെ സീനിയർ മാനേജ്‌മെന്റ് അംഗങ്ങളടക്കമുള്ള ഒട്ടനവധി ജീവനക്കാരും വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള നൂറുകണക്കിന് സ്റ്റാഫുകളും പ്രാർഥനയിൽ  പങ്കെടുത്തു.

Related News

Quick Links

© Rehaab Media Online. All Rights Reserved.