ദോഹ: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിൽ പോകുന്ന ടി.പി മുഹമ്മദ് സാഹിബിന് കൊടിയത്തൂർ സർവീസ്ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.
ജനറൽ സെക്രട്ടറി ഫയാസ് കാരക്കുറ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ, സർവീസ് ഫോറം രൂപീകരണ ശേഷമുള്ള ആദ്യനാളുകളിലെ രസകരമായ അനുഭവങ്ങൾ ഫോറം പ്രസിഡൻ്റ് പുതിയോട്ടിൽ അസിസ്, കാവിൽ അബ്ദുറഹിമാൻ, പിവി അമീൻ തുടങ്ങിയ അംഗങ്ങൾ അനുസ്മരിച്ചു. മറ്റു ഫോറം
അംഗങ്ങൾ ആശംസകൾ നേർന്നു.
ചടങ്ങിൽ ഫോറത്തിന്റെ ഉപഹാരം മുതിർന്ന അംഗങ്ങൾ ചേർന്നു കൈമാറി.
കൊടിയത്തൂരുകാരുടെ ഖത്തർ പ്രവാസകാലഘട്ടത്തിന്റെ ആരംഭത്തിൽ തന്നെ ഖത്തറിലെത്തിയ വ്യക്തിയായ ജ്യേഷ്ഠൻ മർഹൂം ടി.പി അബ്ദുള സാഹിബ് വഴി പ്രമുഖ പണ്ഡിതൻ മർഹും യൂസുഫുൽ ഖർദാവിയുടെ ചില പുസ്തകങ്ങളുടെ പ്രസാധനത്തിന്റെ ഭാഗമായതും ഖത്തറിലെ കുടുംബ കോടതിയിലെ ജോലിയുമെല്ലാം ടി.പി മുഹമ്മദ് സാഹിബ് മറുപടി പ്രസംഗത്തിൽ അനുസ്മരിച്ചു.