ദോഹ, ഖത്തർ: ഖത്തറിലെ പ്രമുഖ കലാകേന്ദ്രമായ ടാക് ഖത്തറിന്റെ വാർഷിക ആഘോഷം "കലാസമർപ്പൺ-മേളപ്രപഞ്ചം 2025"* ഒരു അതുല്യമായ സാംസ്കാരിക മഹോത്സവമായി അവതരിച്ചു.
പദ്മശ്രീ മട്ടന്നൂർ ശങ്കരാൻകുട്ടി മാരാരുടെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരും, കൊമ്പ്, കുഴൽ വാദ്യക്കാരായ ധനീഷ്, മിഥുൻ, കപിൽ, ഭവൻ, ശ്രീഹരി തുടങ്ങിയവരും, കനൽ ഖത്തർ (മേളം) കലാകാരന്മാരും ഉൾപ്പെടെ 50ൽ പരം കലാകാരന്മാർ അണി നിരന്ന പാണ്ടി മേളം, ചെണ്ട വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ പാഞ്ചാരി മേളം അരങ്ങേറ്റം, ടാക് ഖത്തർ അദ്ധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ ക്ലാസ്സിക്കൽ, വെസ്റ്റേൺ നൃത്തങ്ങൾ, ഫാഷൻ ഷോ, യോഗ പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് അവിസ്മരണീയമാക്കി.
കലാസമർപ്പൺ 2025 എന്ന പേരിൽ ഫെബ്രുവരി 21 ന് ICC യിൽ തുടങ്ങിയ വാർഷികാഘോഷങ്ങളുടെ തുടർച്ചയായി 2025 മെയ് 2 വെള്ളിയാഴ്ച്ച പോടാർ പേൾ സ്കൂളിൽ അരങ്ങേറിയ ചെണ്ട വിദ്യാർത്ഥികളുടെ പാഞ്ചാരിമേളം അരങ്ങേറ്റം, പാണ്ടിമേളം തുടങ്ങിയ മേളക്കൊഴുപ്പിനാലും ടാക് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ കലാപരിപാടികളാലും ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ആസ്വാദർകർക്ക് 5 മണിക്കൂറോളം തികച്ചും വ്യത്യസ്ത അനുഭവമേകി.
ടാക് ഡയറക്ടർ ശ്രീനിവാസൻ സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഇൻ ചാർജ് ശശിധരൻ പ്ലാഴി അദ്ധ്യക്ഷത വഹിച്ചു. OTC മാനേജിങ് ഡയറക്ടർ വി എസ് നാരായണൻ ഉത്ഘാടനം നിർവ്വഹിച്ചപ്പോൾ ഭവൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം പി ഫിലിപ്പ് ടാക് ന്റെ പുതിയ വെബ്സൈറ്റ് ഉത്ഘാടനം നിർവഹിച്ചു . ഐ സി സി പ്രസിഡന്റ് മണികണ്ഠൻ, തൃശൂർ ജില്ലാ സൗഹൃദവേദി പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ICBF പ്രസിഡന്റ് ഷാനവാസ് ബാവ , ടാക് മനേജ്മെൻറ് പ്രതിനിധികളായ ഉണ്ണികൃഷ്ണൻ കളരിക്കൽ, ബാലചന്ദ്രൻ, വിഷ്ണു, ജയാനന്ദൻ എന്നിവരും സന്നിഹിതരായിരുന്ന ഔദ്യോഗിക പരിപാടികൾ ടാക് ഡയറക്ടർ മുഹമ്മദ് റാഫിയുടെ നന്ദിപ്രകടനത്തോടെ അവസാനിച്ചു.
ടാക് ചെണ്ട അദ്ധ്യാപകരായ അനീഷ് അയ്യപ്പൻ, രാഹുൽമോഹൻദാസ്. എന്നിവർ പാഞ്ചാരിമേളം ചിട്ടപ്പെടുത്തിയപ്പോൾ നൃത്തധ്യാപകരായ വിൻസി ഫെർണാണ്ടസ്, സുജിത് രാജൻ എന്നിവർ ക്ലാസ്സിക്കൽ, വെസ്റ്റേൺ ഡാൻസുകൾ അണിയിച്ചൊരുക്കി. യോഗ അധ്യാപകൻ പൃഥ്വിരാജ് & ടീം യോഗ പ്രകടനവും റജീന സലീം, സുജിത് ടീം പഴമയും പുതുമയും ചേർന്നുള്ള വ്യത്യസ്തമായ ഫാഷൻ ഷോ യും ഒരുക്കി. ജോജു കൊമ്പൻ, നാസർ കാട്ടിലാൻ, ഷെറിൻ, സൗമ്യ രാജേഷ്, രമ്യ സജീവ്, രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ് എന്നിവർ ആദിത്യോപചാരം -ഹാൾ - സ്റ്റേജ് നിയന്ത്രണം നിർവഹിച്ചു
ദേശഭാഷാ വ്യത്യാസമില്ലാതെ എല്ലാ കലാ സ്നേഹികൾക്കും വിവിധ കലകളിലെ വിദഗ്ദ്ധപരിശീലനം ടാക്ക് ഖത്തർ പഠനനിലവാരത്തിലും തങ്ങളുടെ വിദ്യാർത്ഥികൾക്ക് സ്റ്റേജ് പെർഫോമൻസിന് അവസരം നൽകുന്നതിനും നൽകുന്ന ഊന്നൽ കൊണ്ടാണ് മികച്ച പരിപാടികൾ കാഴ്ചക്കാർക്ക് സമ്മാനിക്കാൻ സാധിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
ടാക്ക് ഡയറക്ടർ ജയാനന്ദന്റെ നന്ദി പ്രകടനത്തോടെ മണിക്കൂറുകൾ
നീണ്ട പരിപാടികൾക്ക് പര്യവസാനമായി.