ദോഹ, ഖത്തർ: 2025-ലെ ഖത്തർ സി.എസ്.ആർ. സമ്മിറ്റിൽ നസീം ഹെൽത്ത് കെയറിന് ശസ്ത്രക്രിയാ സഹായക സംരംഭത്തിന് അംഗീകാരം ലഭിച്ചു. ജനങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ, ആവശ്യമുള്ളവർക്ക് ശസ്ത്രക്രിയാ പരിചരണം നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം.
ആരോഗ്യ സംരക്ഷണത്തോടുള്ള നസീമിന്റെ പ്രതിബദ്ധതയുടെ ഭാഗമായി ആരംഭിച്ച ഈ സംരംഭം ഖത്തറിലുടനീളമുള്ള നൂറുകണക്കിന് ജീവിതങ്ങളെ ഇതിനോടകം സഹായിച്ചിട്ടുണ്ട്. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയിൽ അടിയുറച്ച് നിൽക്കുന്ന പ്ലാറ്റ്‌ഫോമുകളിലൊന്ന് എന്ന ഈ അംഗീകാരം ഒരു നാഴികക്കല്ല് മാത്രമല്ല, ഒരു ധാർമ്മിക സ്ഥിതീകരണം കൂടിയാണ്.
“രോഗത്തില്‍ നിന്നും മുക്തി നേടുക എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാന അവകാശമാണ്, മറിച്ച് അതൊരു ആനുകൂല്യമല്ല," സി.എം.ഡി. 33 ഹോൾഡിംഗ്‌സിന്റെയും നസീം ഹെൽത്ത്കെയറിന്റെയും എം.ഡി.യും വൈസ് പ്രസിഡന്റുമായ മുഹമ്മദ് മിയാൻദാദ് പറഞ്ഞു. “ഈ ചെറിയ കാരുണ്യ പ്രവൃത്തി ഒരു വലിയ ചലനം സൃഷ്ടിക്കുന്നതിലും, ഈ ഒരു സംരംഭം വ്യക്തി സംഘടനകള്‍ക്ക് പകര്‍ത്തിയെടുക്കാന്‍ പറ്റുന്നൊരു മോഡലായി മാറുന്നതിലും ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. അനുകമ്പയില്‍ നിന്നാണ് ഈ സംരംഭത്തിന്റെ തുടക്കം. അതുകൊണ്ട് തന്നെ ഈ അംഗീകാരം തിരികെ നല്‍കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെ ശക്തിപ്പെടുത്തുന്നതാണ്," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകോത്തര ഫലങ്ങൾ നൽകുന്ന ഡേ-കെയർ സർജറിയിലെ ഒരു പയനിയർ എന്ന നിലയിൽ, നസീം ഹെൽത്ത് കെയർ ആരോഗ്യ സംരക്ഷണത്തിലെ പ്രവേശനക്ഷമതയെ പുനർനിർവചിക്കുന്നത് തുടരുന്നു. ഫ്രീ സർജറി ഇനിഷ്യേറ്റീവ് എന്നത് നടപടിക്രമങ്ങളെ മാത്രം അടിസ്ഥാനമാക്കുന്ന ഒന്നല്ല - അത് അന്തസ്സ് പുനർസ്ഥാപിക്കുകയും, വേദന ലഘൂകരിക്കുകയും, വൈദ്യശാസ്ത്രം മനുഷ്യത്വത്തിന്റെ ഒരു പ്രവൃത്തി ആണെന്ന് തെളിയിക്കുകയും ചെയ്യുന്നതിൽ അടിയുറച്ച് നിൽക്കുന്നു.
സാമ്പത്തിക തടസ്സങ്ങൾ കാരണം ആർക്കുമാർക്കും ചികിത്സ ലഭിക്കാതെ പോകുന്ന ഒരു ഭാവി മുന്നിൽ കണ്ടുകൊണ്ട് ജീവിക്കുന്ന, അതിഥികളും, കുടുംബങ്ങളും, മുൻനിര മെഡിക്കൽ പ്രൊഫഷണലുകളും അടങ്ങുന്ന ഒരു ജനക്കൂട്ടത്തിന് മുന്നിലേക്ക് ഈ അവാർഡ് സമർപ്പിക്കുകയാണ്ന സീമിന്റെ ടീം ചെയ്യുന്നത്.
"സംരംഭത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക, കൂടുതൽ പങ്കാളികളുമായി സഹകരിക്കുക, നസീമിന്റേത് ഒരു സേവനം മാത്രമല്ല, അതൊരു വാഗ്‌ദാനമാണെന്നും കൂടി ഉറപ്പാക്കുക" എന്ന് അവരുടെ പ്രതിജ്ഞ പുതുക്കുകയും കൂടിയാണ് ഈ അംഗീകാരത്തോടെ നസീം ഹെൽത്ത് കെയർ.