ദോഹ: സൗദി അറേബ്യ സന്ദർശനത്തിനു ശേഷമുള്ള ഗൾഫ് പര്യടനത്തിലെ രണ്ടാമത്തെ ചുവടുവയ്പ്പായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഖത്തറിലെത്തി.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ട്രമ്പിന് ഊഷ്മളമായ വരവേൽപ് നൽകി. ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി നടന്ന കൂടിക്കാഴ്ചയിൽ വാണിജ്യ,സുരക്ഷാ സഹകരണത്തെ കുറിച്ച് ർച്ചചെയ്തു.
20 വർഷത്തിനു ശേഷമാണ് ഒരു യുഎസ് പ്രസിഡന്റ് ഖത്തർ സന്ദർശിക്കുന്നത്. സൗദി തലസ്ഥാനമായ റിയാദിൽ നടന്ന യു എസ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗങ്ങളുടെ ഉച്ചകോടിയിൽ മിഡിൽ ഈസ്റ്റ് മേഖലയുമായുള്ള അമേരിക്കയുടെ തന്ത്രപരമായ പ്രതിബദ്ധതയും പങ്കാളിത്തവും ഉറപ്പിച്ചു പറഞ്ഞ ട്രംപ് സിറിയൻ ഉപരോധങ്ങൾ നീക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് സിറിയൻ പ്രധാനമന്ത്രി അഹമ്മദ്
അൽ-ഷറയുമായി കൂടിക്കാഴ്ച നടത്തി. ട്രംപിന് തന്റെ യാത്രയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച
സൗദി അറേബ്യയിൽ ആഡംബരപൂർണ്ണമായ സ്വീകരണം ലഭിച്ചു.
അമേരിക്കയിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള സൗദി അറേബ്യയുടെ
പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഇരു രാജ്യങ്ങളും 142 ബില്യൺ ഡോളറിന്റെ പ്രതിരോധ വിൽപ്പന
കരാറിൽ ഒപ്പുവച്ചു. വ്യാഴാഴ്ച യുണൈറ്റഡ് അറബ്
എമിറേറ്റ്‌സിലെക്കു തിരിക്കുന്ന ട്രംപ് ഗൾഫ് മേഖലയിലെ നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി
മടങ്ങും.