ദോഹ: ഖത്തറിലെ സ്വകാര്യ രംഗത്തെ ഏറ്റവും വലുതും, ഏക സമ്പൂര്‍ണ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററുമായ മൈക്രോ ഹെൽത്ത് ലാബോറട്ടറീസ്, പൊതുജനാരോഗ്യ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമാക്കി പുതിയൊരു ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറീയിച്ചു.
പൊതുജനങ്ങളിൽ പ്രിവന്റീവ് ഹെൽത്ത് കെയർ അഥവാ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹെൽത്ത് ക്ലബ്ബാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മൈക്രോ ഹെൽത്ത് ക്ലബ്ബ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ അംഗത്വ പദ്ധതിയിൽ ചേരുന്ന മുഴുവൻ പേർക്കും മൈക്രോ ഹെൽത്ത് ലബോറട്ടറീസ് ഉൾപ്പെടെയുള്ള ഖത്തറിലെ ആരോഗ്യ സേവന ദാതാക്കളിൽ നിന്നും വിവിധങ്ങളായ സേവനങ്ങളുടെ നിരക്കുകളിൽ വലിയ തോതിലുള്ള ഇളവുകൾ ലഭിക്കും.
ലാബോട്ടറി പരിശോധനകൾ, എം.ആർ.ഐ, സി.ടി.സ്കാൻ അടക്കമുള്ള റേഡിയോളജി പരിശോധനകൾ എന്നിവയ്ക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഹോം ഹെൽത്ത് കെയർ സേവന ദാതാക്കൾ, ഡയറ്റ് സെന്ററുകൾ, ഫാർമസികൾ, ഫിസിയോതെറാപ്പി സെന്ററുകൾ, വെൽനസ്സ് സെന്ററുകൾ, ജിംനാസ്ററിക്സ്, ഫിറ്റ്നസ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം മൈക്രോ ഹെൽത്ത് ക്ലബ്ബ് മെമ്പർമാർക്ക് ഇളവുകൾ ലഭിക്കും.
ഇതിനു പുറമെ, സ്വന്തം ആരോഗ്യ സംരക്ഷണത്തിനും, ജീവിതശൈലി രോഗങ്ങൾക്കുമെതിരെ മുൻകരുതൽ എടുക്കുന്നതിനുള്ള സംസ്‌കാരം പൊതുജനങ്ങളിൽ വളർത്തിയെടുക്കാനുള്ള അനവധി പരിപാടികളും ക്ലബ്ബിന്റെ ഭാഗമായി നടക്കും. ഡിസ്‌ക്കൗണ്ടുകൾക്കു പുറമെ, രാജ്യത്തെയും വിദേശങ്ങളിലെയും ആരോഗ്യ ഏജന്‍സികളുമായി ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ-ബോധവത്കരണ പരിപാടികൾ, കെയർ നെറ്റ്‌വർക്കിലുടെ ആവശ്യമായ ഉറക്കം ഉറപ്പു വരുത്താനും, വ്യായാമം പ്രോത്സാഹിപ്പിക്കാനും, മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. ആരോഗ്യമുള്ള ഒരു സമൂഹത്തിനായുള്ള ഒരു സമഗ്ര പദ്ധതിയാണ് ഇതുവഴി ലക്ഷ്യം വെക്കുന്നതെന്ന് മൈക്രോ ഹെൽത്ത് സി.ഇ.ഒ ഡോ. നൗഷാദ് സി.കെ. അറിയിച്ചു. ക്ലബ് അംഗങ്ങൾക്ക് മാൻവൽ കാർഡിനൊപ്പം ഡിജിറ്റൽ അംഗത്വവും ലഭിക്കും. കൂടാതെ ആരോഗ്യ ടിപ്പുകൾ, വെൽനെസ്സ് ആക്റ്റിവിറ്റികൾ, മാരത്തോണുകൾ, വിദഗ്ധരുടെ ആരോഗ്യ ക്ലാസുകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ സ്ഥിരമായി ലഭ്യമാക്കപ്പെടും.
ഒരു വർഷത്തെ കാലാവധിയുള്ള ക്ലബ്ബ് അംഗത്വത്തിന് 25റിയാലാണ് രജിസ്ട്രേഷൻ ഫീസ്. മൈക്രോ ഹെൽത്ത് ശാഖകളിലൂടെയോ അംഗീകൃത ഹെൽത്ത് കെയർ ക്ലബ്ബ്മെമ്പർഷിപ്പ് പാർട്ണേഴ്സിലൂടെയോ ലഭ്യമാകുന്നതാണ്. ഖത്തറിൽ റസിഡൻസ് പെർമിറ്റുള്ള ഏതൊരാൾക്കും ക്ലബ്ബിൽഅംഗത്വമെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അംഗത്വത്തിനും:
WhatsApp: 520 64 690
മൈക്രോ ഹെൽത്ത് ലബോറട്ടറി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ മൈക്രോ ഹെൽത്ത് ക്ലബ്ചെയർപേഴ്‌സ ഉദയ് കുമാർ നടരാജൻ, ചീഫ് സ്ട്രാറ്റജിക് ഓഫീസർ അൽക മീര സണ്ണി, മെഡിക്കൽ ഡയറക്ടർ
ഡോ. വിജയ് വിഷ്ണു പ്രസാദ്, ഹെഡ് ഓഫ് ഓപ്പറേഷൻസ് നിജി മാത്യു, എൽ.എം.സി. മെമ്പർ വിഷ്ണു രവി എന്നിവർ പങ്കെടുത്തു.