മൈൻഡ്‌ട്യൂൺ വേവ്സ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ് പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു
മൈൻഡ്‌ട്യൂൺ വേവ്സ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബ് പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

ദോഹ: മൈൻഡ്‌റ്റ്യൂൺ വേവ്സ് ടോസ്റ്റ്‌മാസ്റ്റേഴ്സ് ക്ലബിന്റെ 195-ാം ക്ലബ് യോഗത്തിൽ പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പും കൈമാറ്റചടങ്ങും നടന്നു.


DTM അബ്ദുല്ല പൊയിൽ (മുൻ ഏരിയ ഡയറക്ടർ) തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇൻസ്റ്റലേഷൻ ചടങ്ങ് വൈഭവത്തോടെ DTM ഈമാൻ സലാമെ (ക്ലബ് ഗ്രോത്ത് ഡയറക്ടർ-എലക്ട് ) നിർവഹിച്ചു.


പുതിയായി തെരഞ്ഞെടുക്കപ്പെട്ട എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങൾ:

ഷമീർ.MC (പ്രസിഡന്റ്), ശ്യാം മോഹൻ (വൈസ് പ്രസിഡണ്ട് എജുക്കേഷൻ), രാജീവ് രാജു (വൈസ് പ്രസിഡണ്ട് പബ്ലിക് റിലേഷൻസ്), മുനാസ് (വൈസ് പ്രസിഡണ്ട് മെംബർഷിപ്പ്), അയിഷ ഹനാൻ (സെക്രട്ടറി), റഹ്മത്‌ുന്നിസ (ട്രഷറർ), ജോയ് മാതായി (സെർജന്റ് അറ്റ് ആംസ്), അയിഷ ഷഹീന (ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡണ്ട്).


ഡിസ്ട്രിക്റ്റ് ലോജിസ്റ്റിക് മാനേജറും ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റുമായ DTM വി.സി മഷ്ഹൂദ്, തന്റെ ആശംസാപ്രസംഗത്തിൽ പുതിയ നേതൃത്വം വിജയകരമായി ക്ലബിന്റെ പ്രവർത്തനം മുന്നോട്ട് നയിക്കും എന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹം എല്ലാ അംഗങ്ങളെയും പിന്തുണയ്ക്കാനും ചേർന്ന് പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു. തുടർന്ന് മുൻ ക്ലബ് പ്രസിഡന്റുമാരായ ജാഫർ മുറിച്ചാണ്ടി, സഈദ് സൽമാൻ, ഡി ടി എം സുബൈർ പാണ്ടവത്ത് എന്നിവർ ആശംസകൾ നേർന്നു.


‘ജോയ് ഓഫ് ഗിവിങ്ങ്’ എന്ന വിഷയം അവതരിപ്പിച്ച ജോയ് മാതായി (ടോസ്റ്റ്‌മാസ്റ്റർ ഓഫ് ദ ഡേ), യോഗം നിയന്ത്രിച്ചു. പുതിയ പ്രസിഡന്റായ ഷമീർ എം.സി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ പ്രതിനിധീകരിച്ച് മറുപടി പ്രസംഗം നടത്തി.

Related News

Quick Links

© Rehaab Media Online. All Rights Reserved.