ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം; എ.വി. സക്കീർ പ്രസിഡന്റ്, നിഖിൽ നസീർ ജനറൽ സെക്രട്ടറി
ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് പുതിയ നേതൃത്വം; എ.വി. സക്കീർ പ്രസിഡന്റ്, നിഖിൽ നസീർ ജനറൽ സെക്രട്ടറി

ദോഹ: മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പരിസര പ്രദേശങ്ങളിലെയും പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഇടപ്പാളയം ഖത്തർ ചാപ്റ്ററിന്റെ 2027–2028 കാലയളവിലേക്കുള്ള 27 അംഗ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. എ.വി. സക്കീറിനെ പ്രസിഡന്റായും നിഖിൽ നസീറിനെ ജനറൽ സെക്രട്ടറിയായും പ്രബിത്ത് പ്രഭാകരനെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, ആലംകോട് എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ ഇടപ്പാളയം, പ്രവാസികൾക്കിടയിലെ ഐക്യവും സൗഹൃദവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുന്നതിനാണ് പ്രവർത്തിക്കുന്നത്. ഗഫൂർ മൂതൂർ, ജാബിർ മോസ്കോ എന്നിവർ വൈസ് പ്രസിഡന്റുമാരായും ഉസ്മാൻ, രാഹുൽ കെ. എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും റഷീദ് മാണൂർ കോ-ഓർഡിനേറ്ററായും ചുമതലയേറ്റു.

നൂറുൽ ഹഖ്, ഷമീർ വട്ടംകുളം, ഇബ്രാഹിം കൈപാടത്ത്, മുഹമ്മദ് ഹസീബ് സി., സുഭാഷ് അയിലക്കാട്, ഷെരീഫ് മാളിയേക്കൽ, അബൂബക്കർ, സ്റ്റാലിൻ പൊറൂക്കര, ഷബീന ഉസ്മാൻ, ശ്രീഷ്മ ചിറക്കൽ, നജുവ അബൂബക്കർ, ഷമീർ കാളാച്ചാൽ, മുബാറക് മങ്ങാട്ടൂർ, ഷമീർ കെ.വി., സുഹൈൽ ടി.കെ. കാടഞ്ചേരി, സജീർ കോലളമ്പ്, ഷിഹാബ് സി.പി., സാദത്ത് മാണൂർ, റഹീം കെ.വി. എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

പ്രവാസികളുടെ ക്ഷേമം, തൊഴിൽ സംബന്ധമായ സഹായങ്ങൾ, വിദ്യാഭ്യാസ-കരിയർ മാർഗനിർദേശം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ എന്നിവയ്ക്ക് പുതിയ കമ്മിറ്റി മുൻഗണന നൽകും. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പബ്ലിക് റിലേഷൻസ്, ജോബ് സെൽ, വെൽഫെയർ, മെഡിക്കൽ, മീഡിയ വിങ്, വിദ്യാഭ്യാസ-കരിയർ ഗൈഡൻസ്, സ്പോൺസർഷിപ്പ്, സ്പോർട്സ് ആൻഡ് ഗെയിംസ്, ആർട്സ് ആൻഡ് കൾച്ചറൽ പ്രോഗ്രാംസ് എന്നീ മേഖലകളിൽ പ്രത്യേക സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

അഞ്ച് പഞ്ചായത്തുകളിൽ നിന്നുള്ള പ്രവാസികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പുതുതലമുറയെ സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ പരസ്പര സഹായവും പിന്തുണയും ഉറപ്പാക്കുന്നതിനും പുതിയ നേതൃത്വം ലക്ഷ്യമിടുന്നു. ‘പ്രവാസി പ്രവാസിക്ക് വേണ്ടി’ എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് അംഗങ്ങളുടെ സഹകരണത്തോടെ കൂടുതൽ ജനകീയവും മാതൃകാപരവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

 Join on Rehaab Online WhatsApp Group (Click here to join the group)

Related News

Quick Links

© Rehaab Media Online. All Rights Reserved.