ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിൽ വിപുലീകരിച്ച മത്സ്യ വിഭാഗം പ്രവർത്തനം തുടങ്ങി
ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിൽ വിപുലീകരിച്ച മത്സ്യ വിഭാഗം പ്രവർത്തനം തുടങ്ങി

ഷഹാനിയ: ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യവും മികച്ച ഷോപ്പിംഗ് അനുഭവവും ഒരുക്കുന്നതിന്റെ ഭാഗമായി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ മത്സ്യ വിഭാഗം നവീകരിച്ച് വിപുലീകരിച്ചു.

വിപുലീകരിച്ച മത്സ്യ വിഭാഗത്തിന്റെ ഉദ്ഘാടനം ഗ്രാൻഡ് റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ നിർവഹിച്ചു. ചടങ്ങിൽ ജനറൽ മാനേജർ ശ്രീ. അജിത്, ഏരിയ മാനേജർ ശ്രീ. ബഷീർ, സ്റ്റോർ മാനേജർ ശ്രീ. മനോജ് എന്നിവർ പങ്കെടുത്തു.

പുതിയ വിഭാഗത്തിൽ കൂടുതൽ വൈവിധ്യമാർന്ന ഫ്രഷ് മത്സ്യ-സീഫുഡ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം, ഗുണനിലവാരവും ശുചിത്വവും പുതുമയും ഉറപ്പാക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനും കൂടുതൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള ഗ്രാൻഡിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമാണ് മത്സ്യ വിഭാഗത്തിന്റെ വിപുലീകരണമെന്ന് റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ പറഞ്ഞു.

Join on Rehaab Online WhatsApp Group (Click here to join the group)

Follow Rehaab Online Instagram for More Updates (Click here)

Related News

Quick Links

© Rehaab Media Online. All Rights Reserved.