മമ്മൂണ്ണി മൗലവി: സേവനംകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ നേതാവ്
മമ്മൂണ്ണി മൗലവി: സേവനംകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ  നേതാവ്

Photo: സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) സംഘടിപ്പിച്ച മമ്മൂണി മൗലവി അനുസ്മരണ സംഗമത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തുന്നു

ദോഹ: പ്രശസ്തി ആഗ്രഹിക്കാതെ, സേവനം ജീവിതദൗത്യമായി കണ്ട് മറ്റുള്ളവർക്കായി ജീവിച്ച വിനയാന്വിതനായ നേതാവായിരുന്നു മമ്മൂണി മൗലവിയെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ പറഞ്ഞു. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (CIC) സംഘടിപ്പിച്ച മമ്മൂണി മൗലവി അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രയാസപ്പെടുന്ന ഏതൊരു വ്യക്തിയെയും കണ്ടറിഞ്ഞ് സഹായിക്കുന്നതിൽ അദ്ദേഹം എപ്പോഴും മുൻപന്തിയിലുണ്ടായിരുന്നു. വ്യക്തികളുടെ ആവശ്യങ്ങൾ മുതൽ വലിയ സാമൂഹിക സംരംഭങ്ങൾ വരെ, അർഹരായവർക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനായി അദ്ദേഹം നടത്തിയ ഇടപെടലുകൾ വിശാലമായിരുന്നു. ഇന്ത്യയിലുടാനീളം ജനസേവന പ്രോജെക്ട്ടുകൾ കൊണ്ട് അടയാളപ്പെടുത്തിയാണ് അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞത്.  സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ഇത്തരം സേവനപ്രവർത്തനങ്ങളോട് ചേർത്തുനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും ഷിഹാബ് പൂക്കോട്ടൂർ പറഞ്ഞു.

ഏൽപ്പിക്കപ്പെട്ട ദൗത്യം ഇച്ഛാശക്തിയോടെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയി വിജയിപ്പിച്ച നേതാവായിരുന്നു മമ്മൂണി മൗലവിയെന്ന് സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റ് സി. ടി. സുഹൈബ് പറഞ്ഞു. ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളോട് കാണിച്ച ആത്മാർത്ഥതയും ലക്ഷ്യബോധത്തോടെയുള്ള പ്രവർത്തനവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും വിജയവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CIC പ്രസിഡന്റ് ആർ. എസ്. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. വാടാനപ്പള്ളി ഓർഫനേജ് ഖത്തർ അലുംനി (ഉസ്ര) പ്രസിഡന്റ് യൂസഫ് പുലാപ്പറ്റ, ശാന്തപുരം അലുംനി പ്രസിഡന്റ് പി. വി. നിസാർ, ശാന്തപുരം മഹല്ല് പ്രസിഡന്റ് ആദം എം. ടി, കെ ടി അബ്ദുറഹിമാൻ , അബ്ദുൽ വാസിഹ് ധർമഗിരി , അബ്ദുറഷീദ് കൊടുങ്ങല്ലൂർ  , മുഹമ്മദലി ശാന്തപുരം , അബ്ദുല്ല വയനാട് , കെ യു അബ്ദുറഷീദ് എന്നിവർ സംസാരിച്ചു
ഹബീബ് റഹ്മാൻ കിഴിശ്ശേരി സമാപനം നിർവഹിച്ചു.


 

Related News

Quick Links

© Rehaab Media Online. All Rights Reserved.