സെയ്തൂൺ ഇനി അൽ വക്രയിലും; പുതിയ റെസ്റ്റോറന്റ് തുറന്നു
സെയ്തൂൺ  ഇനി അൽ വക്രയിലും; പുതിയ റെസ്റ്റോറന്റ് തുറന്നു

ദോഹ: ഖത്തറിൽ ഒരു ദശാബ്ദത്തിലേറെയായി ഉപഭോക്താക്കൾക്ക് സേവനം നൽകിവരുന്ന സെയ്തൂൺ ഗ്രൂപ്പിന്റെ പുതിയ ഔട്ട്‌ലെറ്റായ സെയ്തൂൺ ഗോ റെസ്റ്റോറന്റ് ആൻഡ് ഗ്രിൽ അൽ വക്രയിൽ പ്രവർത്തനമാരംഭിച്ചു. അൽ വക്ര സ്ട്രീറ്റിലാണ് പുതിയ റെസ്റ്റോറന്റ് തുറന്നത്.
VIDEO
ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥികളായ ഇബ്രാഹിം അൽ മൽഖി, ഖാലിദ് അൽ ബുഐനൈൻ എന്നിവർ പങ്കെടുത്തു. സെയ്തൂൺ ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ നൗഫൽ നരിക്കോളി, സ്ഥാപകനും സി.ഒ.ഒയുമായ ഫർദാൻ ടി.കെ., മിഡിൽ ഈസ്റ്റ് റീജിയണൽ ഹെഡും ഡയറക്ടറുമായ അഹമ്മദ് സഫീർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖത്തറിലെ ശാഖാ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചത്.


സൗത്ത് ഇന്ത്യൻ വിഭവങ്ങൾ, അറബിക് ഭക്ഷണങ്ങൾ, ബാർബിക്യൂ, ഗ്രിൽ വിഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന രുചികൾക്ക് പേരുകേട്ടതാണ് സെയ്തൂൺ റെസ്റ്റോറന്റ്. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ചിരുന്ന് ഭക്ഷണം ആസ്വദിക്കാവുന്ന സൗകര്യപ്രദമായ അന്തരീക്ഷവും മികച്ച സേവനവും ഒരുക്കുകയാണ് പുതിയ ഔട്ട്‌ലെറ്റിലൂടെ ലക്ഷ്യമിടുന്നത്. അൽ വക്രയിലെ താമസക്കാർക്കും സന്ദർശകർക്കും സെയ്തൂണിന്റെ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ ആസ്വദിക്കാൻ പുതിയ ശാഖ കൂടുതൽ സൗകര്യമൊരുക്കും.

ഇന്ത്യ, ഖത്തർ, യു.എ.ഇ. എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലായി സെയ്തൂൺ റെസ്റ്റോറന്റിന് ആകെ 23 ഔട്ട്‌ലെറ്റുകളുണ്ട്. വിവിധ രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് വൈവിധ്യമാർന്ന ഭക്ഷണാനുഭവങ്ങൾ നൽകിവരുന്ന ഗ്രൂപ്പ്, പുതിയ ശാഖകൾ ആരംഭിച്ചുകൊണ്ട് തങ്ങളുടെ പ്രവർത്തനശൃംഖല കൂടുതൽ വിപുലീകരിക്കുകയാണ്. ഖത്തറിൽ പത്ത് വർഷത്തിലേറെയായി സാന്നിധ്യമുള്ള സെയ്തൂൺ ഗ്രൂപ്പിന്റെ വളർച്ചയിലെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ് അൽ വക്രയിലെ പുതിയ ഔട്ട്‌ലെറ്റ്.

Related News

Quick Links

© Rehaab Media Online. All Rights Reserved.