‘നമ്മൾ ചാവക്കാട്ടുകാർ' കുടുംബസംഗമം2026- ഔദ്യോഗിക പോസ്റ്റർ പ്രകാശനം രമേഷ് പിഷാരടി നിർവ്വഹിച്ചു
‘നമ്മൾ ചാവക്കാട്ടുകാർ' കുടുംബസംഗമം2026-  ഔദ്യോഗിക പോസ്റ്റർ പ്രകാശനം രമേഷ് പിഷാരടി നിർവ്വഹിച്ചു

ദോഹ: ‘നമ്മൾ ചാവക്കാട്ടുകാർ’ ആഗോള സൗഹൃദക്കൂട്ട് ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന കുടുംബസംഗമം 2026-ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ (ICC) നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ‘നമ്മൾ ചാവക്കാട്ടുകാർ’ ഗ്ലോബൽ കോർഡിനേറ്റർ ഹനീഫ് ചാവക്കാടിന് പോസ്റ്റർ കൈമാറിയാണ് പ്രകാശനം നടത്തിയത്.

ചടങ്ങിൽ സംഘടനാ പ്രസിഡന്റ് ഷാജഹാൻ, ജനറൽ സെക്രട്ടറി ലിഗിലാൽ, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു. സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. അക്ബർ, അഡ്വ. സബീന അക്ബർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഖത്തറിലെ ചാവക്കാട്ടുകാരുടെ സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ്മയുടെ ഭാഗമായാണ് കുടുംബസംഗമം 2026 സംഘടിപ്പിക്കുന്നത്

Join on Rehaab Online WhatsApp Group (Click here to join the group)

Related News

Quick Links

© Rehaab Media Online. All Rights Reserved.