ദോഹ: ഖത്തറിലെ പ്രമുഖ സ്ഥാപനമായ ഗൾഫാർ ഓഫീസ് ജീവനക്കാരുടെ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ടോസ്റ്റ്മാസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു.
'ചെറിയ ചുവടുകൾ, വലിയ മാറ്റങ്ങൾ' എന്ന പ്രമേയത്തിൽ
സംഘടിപ്പിച്ച പരിപാടിയിൽ മോട് ജോൺഹെൻറി, എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് ജി പിള്ള, ഡിസ്ട്രിക്റ്റ് 116 ഡയറക്ടർ സബീന എം കെ, ഡിടിഎം, ഡിസ്ട്രിക്റ്റ് പിക്യുഡി അലർമെൽമംഗായി, ടോസ്റ്റ്മാസ്റ്റർ മുഹമ്മദ് ഹാഷിർ, വിപിഇ ടിഎം മുഹമ്മദ് സമദ് ഇമ്രാൻ മൊഹ്‌സിൻ,
ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബാഗെലു, ഗൾഫാർ ഡിവിഷണൽ മാനേജർമാർ, പ്രോജെക്റ്റ് മാനേജർമാർ എന്നിവർ വിവിധ സെഷനുകളിലായി സംസാരിച്ചു.